രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് മാനേജ്മെന്റ് അസോസിയേഷന് 2026-27 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണും സംരംഭകയും നാഷണല്‍ ട്രെയിനറുമായ ജോയിസ് മേരി ആന്റണി ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക എന്ന വിഷയത്തെ ആസ്പദമാക്കി അവര്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നയിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് അലഞ്ചേരില്, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ് കൊച്ചുപറമ്പില്‍, മാനേജ്മെന്റ് പഠനവിഭാഗം മേധാവി ധന്യ എസ്. നമ്പൂതിരി, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍മാരായ അമലു പീയൂസ്, ഫാ. ഡോ. ബോബി ജോണ്‍, മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ജസ്റ്റിന് ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.